തലൈവരുടെ 169 ാം ചിത്രമായി ജയിലര്‍, ഷൂട്ടിംഗ് ഇന്നാരംഭിക്കും; രമ്യ കൃഷ്ണനും പ്രൊജക്റ്റിന്റെ ഭാഗം

AUGUST 10, 2022, 1:37 AM

ചെന്നൈ: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍' ഇന്ന് ചിത്രീകരണം തുടങ്ങും. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണനും ഒരു പ്രധാന വേഷത്തിലെത്തും. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ഇക്കാര്യം സ്ഥിരീകരിച്ചു. 'നാളെ (10ാം തിയതി) മുതല്‍ രജനീകാന്തിനൊപ്പം ജയിലറിന്റെ ചിത്രീകരണത്തിന്റെ ഭാഗമാകും. വളരെ ആവേശഭരിതയാണ് ഞാന്‍,' രമ്യ വ്യക്തമാക്കി.

പഠിക്കാത്തവന്‍, പടയപ്പ തുടങ്ങി എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ രജനീകാന്തും രമ്യ കൃഷ്ണനും സഹതാരങ്ങളായിരുന്നു. ജയിലറിലും ഇതേ മാജിക്കാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ് ബച്ചന്‍, ശിവരാജ്കുമാര്‍ എന്നിവരും പ്രധാന റോളുകള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് സ്‌പെഷന്‍ പ്രൊമോ ഷൂട്ടിംഗാവും നടക്കുക. ജയിലറിന്റെ പൂര്‍ണ ചിത്രീകരണം 15 മുതലാവും ആരംഭിക്കുക. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാവും ഭൂരിഭാഗവും ചിത്രീകരിക്കുക. നെല്‍സന്റെ മുന്‍ ചിത്രങ്ങളെപ്പോളെ ആക്ഷന്‍ ത്രില്ലറാണ് ജയിലറെന്നാണ് സൂചന. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam