ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലും

JULY 22, 2021, 8:23 PM

'നിഴലി'ലൂടെ മലയാള സിനിമയിലെത്തിയ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലും. ദുബായിലെ അന്താരാഷ്ട്ര മോഡലും, മലയാളിയുമായ ഐസിന്‍ 'നോര്‍ത്ത് ഓഫ് ദി ടെന്‍' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ, കഷ്ടപ്പാടിന്റെയും വിജയത്തിന്റെയും കഥപറയുന്ന ഒരു കോമഡി ചിത്രമാണ് 'നോര്‍ത്ത് ഓഫ് ദി ടെന്‍'. ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിന്‍ അഭിനയിച്ചത്.

അമേരിക്കക്കാരനായ റെയാന്‍ ലാമെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ടെറന്‍സ് ജെ, ഡോണ്‍ ബെഞ്ചമിന്‍, മാറ്റ് റിഫ്, ടോസിന്‍, വെസ്ലി ആംസ്‌ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

നിരവധി ഇംഗ്ലീഷ്, അറബിക്ക് പരസ്യചിത്രങ്ങളില്‍ അഭിനയിച്ച ഐസിന്‍, കുഞ്ചാക്കോ ബോബനും നയന്‍താരക്കുമൊപ്പം നിഴല്‍ സിനിമയില്‍ ചെയ്ത 'നിധിന്‍' എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

vachakam
vachakam
vachakam

നിഴല്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത 'നീട' ജൂലൈ ഇരുപത്തിമൂന്നിനു ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ ഐസിന്‍, ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്ബൂര്‍ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും, അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam