സല്യൂട്ട് ഒടിടി റിലീസിനോ?

JULY 22, 2021, 9:24 PM

റോഷന്‍ ആന്‍ഡ്രൂസ്- ദുല്‍ക്കര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ ആദ്യമായി ഒരുങ്ങുന്ന പോലീസ് ചിത്രമാണ് സല്യൂട്ട്. ദുല്‍ഖറിന്റെ പോലീസ് വേഷത്തിനായി ആരാധകര്‍ ഏറെ ആകാംഷയിലാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച്‌ വലിയ ആശങ്കകളാണുള്ളത്.

ചിത്രം സെപ്റ്റംബറില്‍ തിയേറ്റര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. അതിനു ശേഷം നെറ്റ്ഫ്ലിക്സ് വഴി ഒടിടി പതിപ്പും ഇറങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ തിയേറ്റര്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതിനാല്‍ ഒരുപക്ഷേ ചിത്രം നേരിട്ട് ഒടിടി വഴി റിലീസാവും എന്നാണ് സൂചന.

ചിത്രീകരണവുമായി ബന്ധപ്പെട്ട് റാമോജി ഫിലിം സിറ്റിയിലെത്തിയ റോഷന്‍ ആന്‍ഡ്രൂസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവിടുത്തെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

vachakam
vachakam
vachakam

ദുല്‍ഖറിന്റെ കരിയറിലെ ആദ്യ മുഴുനീള പോലീസ് വേഷമാണ് സല്യൂട്ടിലുളളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam