ഇന്ത്യൻ 2വിൻ്റെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

JULY 12, 2024, 10:56 AM

കമൽഹാസന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഷങ്കർ ഒരുക്കിയ ഇന്ത്യൻ. 28 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററുകളെ ഇളക്കിമറിച്ച സേനാപതി എന്ന സ്വാതന്ത്ര്യസമര പോരാളി, പുതിയ കാലത്ത്, പുതിയ ഭാവത്തിൽ, ഒരിക്കൽ കൂടി തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. 

മൂന്ന് മണിക്കൂറോളം നീളുന്ന ചിത്രം പഴയ ഇന്ത്യൻറെ സത്തയിൽ ഊന്നിയുള്ള ഒരു ഇമോഷണൽ ആക്ഷൻ റൈഡാണ് എന്ന് പറയാം.  ചിത്രത്തിന്റെ ആദ്യ ഷോകൾ കഴിയുമ്പോൾ നെറ്റിസൺസിൽ നിന്ന് സമ്മിശ്ര അഭിപ്രായങ്ങളാണ് എത്തുന്നത്. 

സിദ്ധാർത്ഥ്, ബോബി സിംഹ, സമുദ്രകനി, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ് എന്നിങ്ങനെ ഈ ഭാഗത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. എഐ സഹായത്തോടെയും അല്ലാതെയും ചിത്രത്തിൽ മൺമറഞ്ഞിട്ടും സാന്നിധ്യമായ വിവേകും, നെടുമുടി വേണുവും, മനോബാല എന്നിവരുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. 

vachakam
vachakam
vachakam

200 കോടി ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിൻറ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാർഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam