ഒരുപാടു സന്തോഷത്തോടെയാണ് ഇത് ഷെയര്‍ ചെയ്യുന്നത് പ്രണവ് മോഹൻലാൽ

APRIL 17, 2021, 11:15 AM

പ്രണവ് മോഹന്‍ലാല്‍-കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. സിനിമയെ കുറിച്ചുള്ള ആദ്യ സൂചന നിര്‍മ്മാതാക്കള്‍ ഇന്ന് വെളിപ്പെടുത്തും. ഹൃദയം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുവരുമെന്ന് പ്രണവ് മോഹന്‍ലാല്‍ അറിയിച്ചു. ഒരുപാടു സന്തോഷത്തോടെയാണ് ഇത് ഷെയര്‍ ചെയ്യുന്നതെന്ന് എന്നു പറഞ്ഞു കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനെകുറിച്ച്‌ നടന്‍ പറഞ്ഞത്.

'ഒരുപാടു സന്തോഷത്തോടെയാണ് ഇത് ഷെയര്‍ ചെയ്യുന്നത്. ഹൃദയം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക്. എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നു കരുതുന്നു'- പ്രണവ് മോഹന്‍ലാല്‍ കുറിച്ചു.

vachakam
vachakam
vachakam

വിനീത് ശ്രീനിവാസനും, ഭാര്യ ദിവ്യയും പഠിച്ച കോളേജില്‍ വച്ചാണ് ചിത്രത്തിന്റെ പകുതിയും ചിത്രീകരണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

അജു വര്‍ഗ്ഗീസ് , വിജയരാഘവന്‍ ,അരുണ്‍ കുര്യന്‍ ,ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിശാഖ് സുബ്രമണ്യം നിര്‍മ്മാണവും, നോബിള്‍ ബാബു തോമസ് സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം മേരിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ ആണ് ഒരുങ്ങുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam