ആ 10 രൂപ നഷ്ടപ്പെട്ടു; ഒരിക്കലും നിങ്ങളുടെ സിനിമ കാണില്ലെന്ന് ഞാനന്ന് പ്രതിജ്ഞയെടുത്തു: ബച്ചനോട് മല്‍സരാര്‍ത്ഥി; പലിശ സഹിതം കടം വീട്ടി അമിതാഭ്

AUGUST 10, 2022, 12:38 AM

മുംബൈ: ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്ററായ കോണ്‍ ബനേഗ ക്രോര്‍പതി, സോണി ടെലിവിഷനില്‍ വീണ്ടും സംപ്രേഷണം ആരംഭിച്ചു. പതിനാലാം സീസണിന്റെയും മുഖ്യ ആകര്‍ഷണം സീനിയര്‍ ബച്ചനാണ്. സിംഹഗാംഭീര്യം ഒട്ടും ചോരാതെ ഇത്തവണയും അമിതാഭ് ഷോയില്‍ നിറയുകയാണ്. 

ഞായറാഴ്ച നടന്ന ഷോയില്‍ മധ്യപ്രദേശിലെ ദുര്‍ഗില്‍ നിന്നുള്ള കോളേജ് അധ്യാപകനായ ധുലീചന്ദായിരുന്നു മല്‍സരാര്‍ത്ഥി. ഒരിക്കലും അമിതാബ് ബച്ചന്റെ സിനിമ കാണില്ലെന്ന് താന്‍ പ്രതിജ്ഞ എടുത്തിരുന്നതായി ധുലീചന്ദ് പറഞ്ഞു. '1978 ല്‍ താങ്കളുടെ മുകദ്ദര്‍ കാ സികന്ദര്‍ റിലീസായപ്പോള്‍ ഒരു വിധത്തില്‍ 10 രൂപ സംഘടിപ്പിച്ച് മൈലുകള്‍ താണ്ടി ഞാനൊരു തിയേറ്ററിലെത്തി. ഈ 10 രൂപ എങ്ങനെയെല്ലാം ചെലവഴിക്കുമെന്ന് ആലോചിച്ച് ഞാന്‍ മണിക്കൂറുകളോളം നിന്നു. ബോക്‌സ് ഓഫീസിന്റെ ജാലകത്തില്‍ എന്റെ ഊഴമെത്തിയപ്പോള്‍ വലിയൊരു തിക്കും തിരക്കുമുണ്ടായി. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എന്നെ ആരൊക്കെയോ തള്ളി പുറത്താക്കി. നിലത്തു വീണ എനിക്ക് തലക്ക് പരിക്കുമേറ്റു. നിങ്ങളുടെ ഒരു സിനിമയും കാണില്ലെന്ന് അന്ന് ഞാന്‍ പ്രതിജ്ഞ എടുത്തു,' ധുലീചന്ദ് വ്യക്തമാക്കി. 

പലിശ സഹിതം നിങ്ങളുടെ കടം വീട്ടുന്നെന്നു പറഞ്ഞ് 20 രൂപ അമിതാഭ് പ്രൊഫസര്‍ക്ക് നല്‍കി. ആദ്യ ദിനത്തില്‍ 50 ലക്ഷം രൂപ ധുലീചന്ദ് കളിച്ചു നേടി. സംപ്രേഷണം ചെയ്യാനിരിക്കുന്ന അടുത്ത എപ്പിസോഡില്‍ 75 ലക്ഷം രൂപയുടെ ചോദ്യമാണ് പ്രൊഫസറെ കാത്തിരിക്കുന്നത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam