ഹരീഷ് പേരടി സിനിമ നിർമ്മാണ രം​ഗത്തേക്ക്

OCTOBER 1, 2022, 12:08 AM

സിനിമ രം​ഗത്ത് സജീവമായി നിൽക്കുന്ന താരമാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

സിനിമാ നിർ‌മാണ രം​ഗത്ത് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് നടൻ. 

ഹരീഷ് പേരാടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് നാളെ രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 

vachakam
vachakam
vachakam

'പ്രാർത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ' എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അഖില്‍ കാവുങ്കൽ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബിന്ദു ഹരീഷും സുദീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകും.  

അതേസമയം, ഓളവും തീരവും എന്ന ചിത്രത്തിലാണ് ഹരീഷ് അടുത്തിടെ അഭിനയിച്ചത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam