ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല

JANUARY 23, 2021, 5:28 PM

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വീട്ടകങ്ങളിലെ അടുക്കളകളിൽ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയായിരുന്നു സിനിമയിൽ അവതരിപ്പിച്ചത്. 

സംവിധായകന്റെ ഈ സമീപനത്തെ വിമര്ശിച്ചുകൊണ്ടു നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ശാസ്ത്രം വിശ്വാസമല്ലെന്നും പുതിയ ആചാരങ്ങൾ ഉണ്ടാക്കരുതെന്നും നടൻ ഹരീഷ് പേരടി കുറിപ്പിൽ വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ കുറിപ്പ് 

vachakam
vachakam
vachakam

ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല. ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറും. അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക. ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ജനിക്കാനിരിക്കുന്ന കുട്ടികൾ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തിൽ ശാസ്ത്രം എന്നെഴുതിയാൽ ശാസ്ത്രം ശാസ്ത്രമല്ലാതാവും.

നിങ്ങൾക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കിൽ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയിൽ എത്തിച്ച നിങ്ങളെ നിങ്ങളാവാൻ സഹായിച്ച ബീജത്തിനും ഗർഭപാത്രത്തിനും നന്ദി പറയുക. അപ്പോൾ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും. അല്ലെങ്കിൽ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക.ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam