ഒമ്പത് മണിക്ക് ശേഷം തിയറ്ററുകള്‍ തുറക്കരുതെന്ന്‌ ഫിയോക് 

APRIL 16, 2021, 1:12 PM

രാത്രി ഒമ്പതുമണിക്കുശേഷമുള്ള പ്രദർശനങ്ങൾ നിർത്തിവെയ്ക്കാൻ തിയറ്റർ ഉടമകൾക്ക് നിർദ്ദേശം നൽകി പ്രദർശന ശാലകളുടെ സംയുക്ത സംഘടന ഫിയോക്. 

ഒമ്പത് മണിക്കുശേഷം തിയറ്ററുകൾ തുറക്കരുതെന്നും തുറന്നാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് തിയറ്റർ ഉടമകൾക്ക് ഫിയോക് നിർദ്ദേശം നൽകിയിരിക്കുന്നത്. രാവിലെ ഒമ്പതിന് പ്രദർശനം ആരംഭിക്കാൻ കഴിയുമോ എന്ന ആവശ്യത്തിൽ സർക്കാരിൽ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

 കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.രാത്രികാല പ്രദർശനം ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് നിർദ്ദേശം.

vachakam
vachakam
vachakam

അതേസമയം, പ്രദർശനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാകുന്നതോടെ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് തിയറ്റുറടമകൾ. സെക്കൻഡ് ഷോ ഒഴിവാക്കുന്ന പശ്ചാത്തലത്തിൽ റംസാൻ റിലീസായി എത്താനിരുന്ന ഫഹദ് ഫാസിലിന്റെ മാലിക് അടക്കമുള്ള പുതിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കാനും സാധ്യതയുണ്ട്.

മുൻപ് സെക്കൻഡ് ഷോ ഇല്ലാതെ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയ സർക്കാർ നടപടിയിൽ പ്രതിഷേധമുയർന്നിരുന്നു. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam