സ്റ്റാര്‍ ലെ ആദ്യ ഗാനം പുറത്തിറങ്ങി

APRIL 16, 2021, 8:29 PM

അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിച്ച്‌ ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തില്‍ എത്തുന്ന 'സ്റ്റാര്‍' ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്റെ സംഗീതത്തില്‍ ഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന 'സ്റ്റാര്‍' ഒരു ഫാമിലി മിസ്ട്രി ത്രില്ലര്‍ ചിത്രമാണ്.

ചിത്രത്തിന്റെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

തരുണ്‍ ഭാസ്കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്‍്റേതാണ് വരികള്‍. ബാദുഷ പ്രൊജക്‌ട് ഡിസൈനര്‍ ആയ ചിത്രത്തില്‍ റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം വിനയന്‍ ചീഫ് അസോസിയേറ്റ്സുമാണ്.പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam