ജിബൂട്ടിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

APRIL 17, 2021, 11:30 AM

എസ് ജെ സിനു അമിത്ത് ചക്കാലക്കല്‍ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജിബൂട്ടി'. ചിത്രത്തിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങി. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഒരു വിദേശ രാജ്യത്തേക്ക് പോകുമ്പോള്‍ ഒരു വ്യക്തി നേരിടുന്ന പ്രശ്‌നങ്ങളും, പ്രണയവുമാണ് ചിത്രം പറയുന്നത്. മിനിസ്‌ക്രീനില്‍ വമ്പന്‍ ഹിറ്റായ ഉപ്പും മുളകും എന്ന പരമ്പരയുടെ സംവിധായകന്‍ ആണ് എസ് ജെ സിനു.

ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടി ഡി ശ്രീനിവാസനാണ്

ആഫ്രിക്ക, ഇടുക്കി, പാരിസ്, ചൈന എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പൂജയ്ക്ക് നാല് ആഫ്രിക്കന്‍ മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു. . അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam