ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന 'കായ്‌പോള'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി....

OCTOBER 2, 2022, 11:23 AM

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന
കായ്‌പോള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും ടെക്‌നീഷ്യന്മാരും ചേർന്ന് പുറത്തിറക്കിയ പോസ്റ്ററിൽ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും ചിത്രമാണുള്ളത്.

ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും വേഷമിടുന്നത്. വി. എം. ആർ. ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിന്റെ നിർമാണം. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങളോളം നടത്തിയ സ്‌ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നത്.

മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം. ഭാസ്‌കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ, അസ്സോസിയേറ്റ് ഡയറക്ടേർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, പി.ആർ.ഒ : പി ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam