ശശി എന്നൊരു പേരുണ്ടെങ്കില്‍ സംരക്ഷണം കിട്ടുമത്രേ

JULY 22, 2021, 3:12 PM

കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ വിളിച്ച് സംസാരിച്ച മന്ത്രി എകെ ശശീന്ദ്രന്റെ ഫോൺ സംഭാഷണം കേരള രാഷ്ട്രീയത്തിൽ വലിയ കോലിളക്കമാണ് ഉണ്ടാക്കിയത്.മന്ത്രി രാജിവെക്കുമെന്ന അഭ്യൂഹങ്ങൾ വരെ ഒരു ഘട്ടത്തിൽ ഉയർന്നിരുന്നു.

ഇപ്പോൾ ഈ വിഷയത്തിൽ മന്ത്രി എകെ ശശീന്ദ്രനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര താരമായ ജോയ് മാത്യു."ശശി എന്നൊരു പേരുണ്ടെങ്കിൽ ഒരു പ്രൊട്ടക്ഷൻ കിട്ടുമത്രേ! " എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.പികെ ശശിയുടെ പേരിൽ ഉൾപ്പെടെ മുമ്പുണ്ടായ വിവാദങ്ങൾ പരോക്ഷമായി ഓർമിപ്പിച്ചാണ് ശശി എന്ന പേര് സൂചിപ്പിച്ചുള്ള അദ്ദേഹത്തിന്റെ പരിഹാസം.


vachakam
vachakam
vachakam

വ്യാഴാഴ്ച്ചയാണ് മുഖ്യമന്ത്രി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. കുണ്ടറ പീഡനക്കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസിൽ മന്ത്രി എകെ ശശീന്ദ്രൻ തെറ്റുകാരനല്ലെന്നും അദ്ദേഹം  പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുത്. അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് പോകണം. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കും. ഒരു തരത്തിലും മന്ത്രി തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിയമസഭ സമ്മേളനത്തില്‍ മന്ത്രി എകെ ശശീന്ദരന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഇന്ന് ശക്തമായി എതിർത്തു.പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് മന്ത്രി ഇടപെട്ടത്.അതിനാൽ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി അംഗീകരിക്കാൻ  പ്രതിപക്ഷം തയ്യാറായില്ല. മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നാണ്  പ്രതിപക്ഷം ആരോപിക്കുന്നത്.അതേസമയം മുഖ്യമന്ത്രി യുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരെ  ഗവർണർക്ക് പരാതി നൽകാനാണ് പരാതിക്കാരിയായ യുവതിയുടെ തീരുമാനം. 

vachakam
vachakam
vachakam

English summary: FB Post of Joy mathew

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam