അച്ഛൻ ഫാസിലും മകൻ ഫഹദ് ഫാസിലും ഒന്നിക്കുന്നു! 

JANUARY 28, 2021, 9:18 PM

നീണ്ട 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫഹദ്  ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം‍ ഇന്ന് കോട്ടയത്ത് വെച്ച് നടന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിന്‍റെ നിര്‍മാണമാണ് സംവിധായകന്‍ ഫാസില്‍ ഏറ്റെടുത്തിരിക്കുന്നത്. എഡിറ്ററും ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ മഹേഷ് നാരാണയണനാണ് 'മലയന്‍കുഞ്ഞിന്‍റെ' തിരക്കഥ എഴുതുന്നത്.

സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

vachakam
vachakam
vachakam

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ 'മലയന്‍കുഞ്ഞില്‍' ജോയിന്‍ ചെയ്തത്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ തന്നെയുള്ള മാലിക്ക് ആയിരിക്കും അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം.

Summary: Fahad Fazil join with his father fazil for a new movie named Malayankunj as actor while his father is producing the movie. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam