എതര്‍ക്കും തുനിന്തവന്റെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച്‌ നടന്‍ സൂര്യ ഒപ്പം ജ്യോതികയും

JULY 24, 2021, 9:46 AM

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതര്‍ക്കും തുനിന്തവന്റെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച്‌ നടന്‍ സൂര്യ. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം ജ്യോതികയും ആഘോഷത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. അതിന് പിന്നാലെ സൂര്യയുടെ പിറന്നാള്‍ ദിനമായ ഇന്നലെ രണ്ടാമത്തെയും മൂന്നാമത്തെയും പോസ്റ്ററുകള്‍ സണ്‍ പിക്‌ച്ചേഴ്‌സ് പുറത്തുവിട്ടിരുന്നു. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ വെച്ച്‌ നടക്കുകയാണ്. പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

അതേസമയം നവരസ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം. 'ഗിറ്റാര്‍ കമ്ബി മേലേ നിന്‍ട്ര്' എന്ന ഗൗതം മേനോന്‍ ചിത്രത്തിലാണ് സൂര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തിലെത്തുക.

vachakam
vachakam
vachakam

നവരസങ്ങളെ അടിസ്ഥാനമാക്കി തമിഴ് സംവിധായകരായ മണി രത്നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ. ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്ബ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam