ദൃശ്യം സിനിമയുടെ ചിത്രീകരണ സമയത്തെ ഓർമ്മകളുമായി എസ്തർ. സെറ്റിൽ തന്നെ ഏറ്റവും കൂടുതൽ ശല്യപെടുത്തിയിരുന്നത് മോഹൻലാൽ ആണ്. എന്നും കളിയാക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തും. എങ്കിലും മോഹൻലാൽ തന്റെ ഫേവറിറ്റാണെന്ന് എസ്തർ ഇൻസ്റ്റാഗ്രാമിലൂടെ പറയുന്നു.
2010ൽ ജയസൂര്യ നായകനായെത്തിയ നല്ലവൻ എന്ന സിനിമയിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്കുന്നത്. ഒരു നാൾ വരും എന്ന സിനിമയിലൂടെ മോഹൻലാലിനൊപ്പം അഭിനയിച്ചു. ദൃശ്യം ആദ്യ ഭാഗത്തിലെ കഥാപാത്രം വളരെ ശ്രദ്ധേയമായി. തുടർന്ന് ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു.സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ, തെലുങ്ക് ചിത്രം ജോഹർ തുടങ്ങിയവയാണ് എസ്തറിന്റെതായി പുറത്തിറങ്ങാനുള്ള സിനിമകൾ. ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ചെയ്യുമ്പോൾ ചിത്രത്തിലും എസ്തർ ഭാഗമാകുന്നുണ്ട്.
എസ്തർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ. സെറ്റിൽ എന്നെ ഏറ്റവും അധികം ശല്യപ്പെടുത്തിയ വ്യക്തി, എന്നാൽ എന്റെ ഫേവറിറ്റ്. ദൃശ്യം 2 ചിത്രീകരിക്കുമ്പോൾ എല്ലാദിവസവും ചെയ്തു തീർക്കാനുള്ള അസൈന്മെന്റുകളുടെയും പരീക്ഷകളുടെയും കാര്യം ഓർത്ത് വിഷമിച്ചാണ് ഞാൻ സെറ്റിൽ വന്നിരുന്നത്. അപ്പോൾ ചെറു പുഞ്ചിരിയോടെ ഈ മനുഷ്യൻ വന്ന് ഗുഡ് മോർണിംഗ് പറയും.
ഒരു ദിവസമല്ല എല്ലാ ദിവസവും. അത് മാത്രം മതിയായിരുന്നു എന്റെ ദിവസം സുന്ദരമാക്കാൻ. എന്തുതന്നെ ആയാലും എന്നെ കളിയാക്കാൻ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും. മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. എന്തുകൊണ്ട്? എന്തുകൊണ്ട് എന്നെ മാത്രം ടാർഗറ്റ് ചെയ്യുന്നു ? തമാശകൾക്കപ്പുറം ദൃശ്യം 2ന്റെ ചിത്രീകരണ സമയം വളരെ മനോഹരമായിരുന്നു. നന്ദി ലാലങ്കിൾ, കൂടെ വർക്ക് ചെയ്യാൻ ഒരു അത്ഭുതകരമായ രസകരമായ വ്യക്തിയായതിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.