വിർച്വലാവാൻ ഒരുങ്ങി എമ്മി അവാർഡ്: "വാച്ച്മെൻ" ആധിപത്യം പ്രതീക്ഷിക്കുന്നു

SEPTEMBER 19, 2020, 11:15 AM

കാലിഫോർണിയ:  കൊറോണ വൈറസ് പാൻഡെമിക്കിന്‌ നടുവിലാണ് കാലിഫോർണിയ എങ്കിലും, എമ്മി പുരസ്‌കാര ദാന ചടങ്ങ് ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ് യു. എസ്. എ. ഒരു സെലിബ്രിറ്റിയോ പ്രേക്ഷകരോ ചുവന്ന പരവതാനിയോ ഇല്ലാതെ ടെലിവിഷനിലെ ഏറ്റവും അവാർഡ് ദാന ചടങ്ങ് ജിമ്മി കിമ്മെൽ ആതിഥേയത്വം വഹിക്കുന്ന ഒരു തത്സമയ, വെർച്വൽ ചടങ്ങായി മുന്നോട്ട് പോകും.

"കഴിഞ്ഞ ആറുമാസത്തെ പകർച്ചവ്യാധി കാലഘട്ടത്തിൽ ടെലിവിഷൻ ആളുകളെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ക്വാറന്റിൻ സമയത്ത് തങ്ങൾ കണ്ടെത്തിയതോ വീണ്ടും കണ്ടതോ ആയ പരിപാടികൾ ഞായറാഴ്ച എങ്ങനെ വിജയം വാരിക്കും എന്ന്‌ കാണാൻ ആളുകളിൽ ഒരു തോന്നൽ ഉണ്ടായേക്കാം" എന്റർടൈൻമെന്റ് വീക്ക്ലിയിലെ മുതിർന്ന ടിവി എഡിറ്റർ ജെറാഡ് ഹാൾ പറഞ്ഞു.

രാജ്യത്തെ നടുക്കിയ വൻ കാട്ടുതീ, പകർച്ചവ്യാധി, ഭിന്നിപ്പിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയെക്കുറിച്ച് ഓര്മയുണ്ടെങ്കിലും രസകരവും അപ്രതീക്ഷിതവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എമ്മി നിർമ്മാതാക്കൾ പറഞ്ഞു. "ഞങ്ങൾ ബധിരരല്ല. ഈ രാജ്യത്ത് നടക്കുന്ന നിരവധി കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഞങ്ങൾ ഈ ഷോ നടത്താൻ ശ്രമിക്കുന്നത്" സഹനിർമാതാവ് ഇയാൻ സ്റ്റുവാർട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam


ലോക്ക്ഡൗൻ കാലഘട്ടത്തിൽ ആളുകളെ ത്രസിപ്പിച്ചു എന്നതിനപ്പുറം പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്തിരിക്കുന്ന ഒരു പരുപാടിയും വൈവിധ്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല.

vachakam
vachakam
vachakam

ഒരു കോമിക്ക് പുസ്‌തകത്തെ അടിസ്ഥാനമാക്കിയുള്ള എന്നാൽ വംശീയ അനീതിയുടെ തീമുകൾ ഉൾക്കൊള്ളുന്ന “വാച്ച്മെൻ”, ഞായറാഴ്ചത്തെ ചടങ്ങിൽ 26 പ്രമുഖ വോട്ടുകളുമായി മുന്നിൽ നിൽക്കുമ്പോൾ പുരസ്‌കാര രാവിലെ ഏറ്റവും വലിയ വിജയികളിൽ ഒന്നായിരിക്കുമതെന്നു പ്രതീക്ഷിക്കാം.

English Summary: Emmy Awards to go all virtual on Sunday

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS