യുവ സൂപ്പർതാരം ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 ഞായറാഴ്ച, ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി പ്രശസ്ത നിർമ്മാതാവ് പ്രജീവ് സത്യ വ്രതൻ. ആയുരാരോഗ്യസൗഖ്യത്തിനും ശത്രു ദോഷത്തിനുമുള്ള പൂജയും 501 പേർക്ക് സദ്യയും ആണ് നൽകിയത്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തിൽ ആയിരുന്നു വഴിപാടും അന്നദാനവും.
ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവാണ് പ്രജീവ് സത്യ വ്രതൻ. പ്രജീവം മൂവീസിന്റെ ബാനറിൽ അദ്ദേഹം പുതിയതായി നിർമ്മിക്കുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിൽ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്.
കൂടാതെ ദുൽഖർ സൽമാനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിരിക്കുന്നു. ബി.കെ. ഹരിനാരായണൻ മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം. താൻ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് ദുൽഖർ സൽമാൻ എന്ന് പ്രജീവ് സത്യവ്രതൻ അഭിപ്രായപ്പെട്ടു. മലയാളത്തിന് പുറത്ത് ദുൽഖർ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളത്തിന്റെ യശസ് ഉയർത്തുന്നുണ്ടെങ്കിലും, ഡിക്യു കൂടുതൽ മലയാള സിനിമകളിൽ അഭിനയിക്കുന്നതാണ് തനിക്ക് സന്തോഷം.
കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിക്കുവാനും, ആയുരാരോഗ്യസൗഖ്യമുണ്ടാകുവാനുമാണ് പ്രത്യേക പൂജയും സദ്യയും നടത്തിയതെന്ന്പ്രജീവ് സത്യവ്രതൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്