'കന്നഡ സിനിമകൾ മികച്ചത്'; അഭിനയിക്കാൻ താല്പര്യമെന്ന് ദുൽഖർ സൽമാൻ

FEBRUARY 2, 2023, 9:44 AM

ദക്ഷിണേന്ത്യൻ സിനിമകളിൽ ഇന്ന് വളരെയധികം ഇടം നേടുന്നത് കന്നഡ സിനിമ മേഖലയാണ്. ഈ അടുത്തിറിങ്ങി ബോക്സ് ഓഫീസിനെ തീ പിടിപ്പിച്ച കെജിഎഫും കാന്താരയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി കന്നഡ സിനിമരംഗം പച്ച പിടിക്കുകയാണ്. ഇപ്പോഴിതാ കന്നഡ സിനിമയിലേക്കുള്ള തന്റെ താല്പര്യം പ്രകടിപ്പിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.

ട്വിറ്ററിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഒരാരാധകന്റെ ചോദ്യത്തിന് നടൻ മറുപടി നൽകിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. കന്നഡയിൽ സിനിമ ചെയ്യാൻ എന്തെങ്കിലും പ്ലാൻ ഉണ്ടോ എന്നായിരുന്നു ചോദ്യം.

vachakam
vachakam
vachakam

'എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. കന്നഡ സിനിമാ വ്യവസായം നിർമ്മിക്കുന്ന എല്ലാ മികച്ച സിനിമകളെയും ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ കണ്ട അഭിനേതാക്കളുമായും സംവിധായകരുമായും ഏറ്റവും മികച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്,' നടൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam