ദുല്‍ഖര്‍ സല്‍മാൻ വീണ്ടും പുതിയ തെലുങ്ക് ചിത്രത്തിനായി ഒരുങ്ങുന്നതായി റിപ്പോർട്ട്. സംവിധായകൻ വെങ്കി അറ്റ്‌ലൂരിക്കൊപ്പം ഇതിനകം ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച താരം മറ്റൊരു പ്രോജക്റ്റിനായി ചര്‍ച്ചകള്‍ നടത്തുന്നതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിനൊപ്പം തമിഴ് നടൻ സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ദുല്‍ഖര്‍ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ ബാനറായ വേഫെറര്‍ സ്റ്റുഡിയോസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്