നടൻ വിനായകൻ സംവിധായകനാകുന്നു

SEPTEMBER 20, 2020, 11:48 PM

കൊച്ചി :നടൻ വിനായകൻ സംവിധായകനാകുന്നു. സംവിധാനം ചെയ്യുന്ന സിനിമയുടെ രചനയും വിനായകൻ തന്നെയാണ് നിർവഹിക്കുന്നത്. പാർട്ടി എന്ന്  പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഓപിഎം സിനിമാസിന്റെ  ബാനറിൽ ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ്. ചിത്രം അടുത്തവർഷം പ്രദർശനത്തിനെത്തും. ആഷിക് അബുവാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകന്റെ ആദ്യസിനിമ അടുത്ത വർഷം എഴുതി സംവിധാനം ചെയ്യും. തമ്പി കണ്ണന്താന ത്തിന്റെ 1995 ൽ ഇറങ്ങിയ മാന്ത്രിക ത്തിലൂടെയാണ് ഡാൻസർ ആയിരുന്ന വിനായകൻ സിനിമയിലെത്തുന്നത്. 60 ഓളം സിനിമകളിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രം മൂലം നേടിയെടുക്കുവാൻ സാധിച്ചു. കമ്മട്ടിപ്പാടത്തിലെ ഒരു ഗാനത്തിന്റെ സംഗീതസംവിധാനവും വിനായകൻ നിർവഹിച്ചു. അൻവർ റഷീദിന്റെ ട്രാൻസ് ആണ് വിനായകന്റെ അവസാനം തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. 

 English summary - Actor Vinayakan becomes the director

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS