ധ്യാൻ ശ്രീനിവാസന്റെ ഫാമിലി ത്രില്ലർ 'വീകം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

JULY 3, 2022, 4:53 PM

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വീകം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ താരങ്ങളായ കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ചേർന്നാണ് പുറത്തിറക്കിയത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 

ചിത്രം ജൂലായ് അവസാനത്തോടെ തീയേറ്റർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ധനേഷ് രവീന്ദ്രനാഥ് ആണ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹൻ, സംഗീതം വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം പ്രദീപ് എം.വി, പ്രൊജ്ര്രക് ഡിസൈൻ ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ,

vachakam
vachakam
vachakam

ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ് സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ പ്രമേഷ് പ്രഭാകർ, പി.ആർ.ഒ പി.ശിവപ്രസാദ്, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam