നേതൃത്വം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും: ധർമ്മജൻ ബോൾഗാട്ടി

JANUARY 28, 2021, 6:11 PM

കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടി. ഇതുവരെ ആരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. താൻ ഒരു ഉറച്ച കോൺഗ്രസ് പ്രവർത്തകർ ആണെന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.

കോഴിക്കോട് ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പേരാണ് ഉയർന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ ക്യാമ്പ് ചെയ്ത് കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുകയാണ്. യുഡിഎഫ് നേതാക്കളാരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടാൽ മത്സരിക്കും. മികച്ച മത്സരം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് വൈപ്പിൻ, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥിയായി ധർമ്മജൻ ബോൾഗാട്ടിയുടെ പേര് ഉയർന്നിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam