'അച്ഛന് മകന്റെ പിറന്നാൾ സമ്മാനം'; മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ദുല്‍ഖറിന്റെ ലക്കി ഭാസ്കര്‍ റിലീസ്

JULY 10, 2024, 11:29 AM

ദുല്‍ഖർ സല്‍മാൻ നായകനായി വെങ്കിട് അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ആണ് ലക്കി ഭാസ്കർ. ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷയോടെ ആണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്.

സെപ്തംബർ 7ന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ദുല്‍ഖർ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ.

1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ലക്കി ഭാസ്കർ എന്ന പീരീഡ് ഡ്രാമയില്‍ ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖർ സല്‍മാൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഹൈദരാബാദില്‍ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വമ്ബൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത് .

vachakam
vachakam
vachakam

മീനാക്ഷി ചൗധരി ആണ് ചിത്രത്തിലെ നായിക. സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി. വി പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കുന്നത് നിമിഷ് രവിയുമാണ്. സിതാര എന്റർടെയ്ൻമെന്റ് , ഫോർച്യൂണ്‍ ഫോർ സിനിമാസ് എന്നീ ബാനറില്‍ സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രദർശനത്തിന് എത്തുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam