ഷൈന്‍ ടോം ചാക്കോയുടെ അനിയന്‍ നായകനാവുന്നു 

MARCH 7, 2021, 10:11 PM

ഷൈന്‍ ടോം ചാക്കോയുടെ അനിയന്‍ ജോ ജോണ്‍ ചാക്കോ നായകന്‍ ആവുന്ന ചിരിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. 

ജോസഫ്. പി.കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീജിത്ത് രവി, സുനില്‍ സുഖദ, വിശാഖ്, ഹരികൃഷ്ണന്‍, ഹരീഷ് പേങ്ങന്‍, മേഘ സത്യന്‍, ഷൈനി സാറാ, ജയശ്രീ, സനുജ, അനുപ്രഭ, വര്‍ഷ മേനോന്‍ എന്നിവരും ചിരിയില്‍ പ്രധാന വേഷം ചെയ്യുന്നു.ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. 

ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവദാസാണ് ചിരിയുടെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജിന്‍സ് വിന്‍സണ്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ സൂരജ് ഇ എസ് ആണ് എഡിറ്റര്‍. പ്രിന്‍സ്, ജാസി ഗിഫ്റ്റ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവമുഹൂര്‍ത്തങ്ങളാണ് ‘ചിരി ‘ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

vachakam
vachakam
vachakam

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-എം കോയ, മേക്കപ്പ്-റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം-ഷാജി ചാലക്കുടി, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യക്കല-യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍-ജാഫര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുഹൈല്‍ വിപിഎല്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്,ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യും.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam