ചെന്നൈ: യുവ പ്രേക്ഷകരുടെ പ്രിയതാരമാണ് നടന്‍ ചിമ്ബു. ഇപ്പോള്‍ സിനിമാ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധിഘട്ടത്തേക്കുറിച്ച് താരം തുറന്നുപറഞ്ഞതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
തന്റെ സിനിമാ ജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായും ആരാധകരുടെ പിന്തുണയും സ്വയം പ്രചോദനവും മാത്രമാണ് തിരിച്ചുവരവ് സാധ്യമാക്കിയതെന്നും ചിമ്ബു പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് താരം വ്യക്തമാക്കിയത്.
ചിമ്ബുവിന്റെ വാക്കുകള്‍ ഇങ്ങനെ;
'മാനാട്, വെന്ത് തണിന്തത് കാട്, ഇപ്പോള്‍ പത്ത് തല എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ വേദികളില്‍ സംസാരിക്കുമ്ബോള്‍ മുമ്ബ് വാക്കുകളിലുണ്ടായിരുന്ന ആ ഊര്‍ജം എവിടെ പോയെന്ന് പലരും ചോദിച്ചിരുന്നു. അതിന് കാരണമുണ്ട്. മുമ്ബെല്ലാം സംസാരിക്കുമ്ബോള്‍ നല്ല ഫയറായാണ് സംസാരിച്ചിരുന്നത്. അത് എല്ലാവരും കേട്ടിട്ടുമുണ്ടാവും. പുറത്തുനിന്ന് നോക്കുന്നവര്‍ കരുതും ഈ പയ്യന് എന്താണ് പറ്റിയത്? എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന്.
സത്യത്തില്‍ വളരെ കഷ്ടത്തിലായിരുന്നു ആ സമയം. ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു.
ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്ബോള്‍ മുതല്‍ അഭിനയിക്കുന്നുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു. അകത്തും പുറത്തും പ്രശ്‌നം. ഇതെല്ലാം എങ്ങനെ പുറത്തുകാണിക്കാനാവും. എനിക്ക് ഞാനല്ലേ തുണയായി നില്‍ക്കാനാവൂ. ഈ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഉച്ചത്തില്‍, കത്തിപ്പടരും പോലെ സംസാരിച്ചത്.'
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്