ലാല്‍സലാമിലെ സേതുലക്ഷ്മി ഗൗരിയമ്മയുടെ ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട കഥാപാത്രം

MAY 11, 2021, 7:29 PM

ഗൗരിയമ്മ നഷ്ടങ്ങളുടെ കഥ പറയാനുള്ള നായിക കൂടിയായിരുന്നുവെന്ന് തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി.  1990 പുറത്തിറങ്ങിയ വേണുനാഗവള്ളി സംവിധാനം ചെയ്ത ലാൽസലാമിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ചെറിയാൻ. ചിത്രത്തിൽ ഗീത അഭിനയിച്ച സേതുലക്ഷ്മി എന്ന കഥാപാത്രം ഗൗരിയമ്മയുടെ ജീവിതത്തിൽ നിന്ന് ഉൾക്കൊണ്ട കഥാപാത്രമായിരുന്നു.

‘ഗൗരിയമ്മക്ക് എല്ലാം കിട്ട്. ആറ് പ്രാവശ്യം മന്ത്രിയായി എല്ലാമായി. പക്ഷെ അവർക്ക് നഷ്ടപ്പെട്ട് പോയൊരു കുടുംബ ജീവിതമുണ്ട്. അത് ഒരു സ്ത്രീയുടെ വലിയ വേദനയാണ്. ഒരു സമയം കഴിഞ്ഞപ്പോൾ പാർട്ടിയും നഷ്ടപ്പെട്ടു. നഷ്ങ്ങളുടെ കഥ പറയാനുള്ള ഒരു നായികയാണ് അവരെന്ന് ഒരു എഴുത്ത്കാരനെന്ന നിലയിൽ എനിക്ക് എപ്പോഴും തോന്നാറുണ്ട്. അതെന്നെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. 

തന്നെയുമല്ല അവർ അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജോയൻ ചെയ്യണ്ടതായിരുന്നു. മനസുകൊണ്ടെല്ലാം അവർ കമ്മ്യൂണിസ്റ്റ്കാരി തന്നെയാണ്. അവർ പാർട്ടിയിൽ തിരിച്ച് വന്നു. പക്ഷെ അവർ സിപിഎമ്മിൽ ജോയിൻ ചെയ്യേണ്ടതായിരുന്നു എന്ന് എപ്പേഴും വേദനിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam