ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിക്കാം; കുട്ടികൾക്ക് സുവർണ്ണാവസരം!

JANUARY 24, 2021, 9:31 PM

നിങ്ങൾക്ക് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയിൽ അഭിനയിക്കണോ? എങ്കിൽഎട്ടു വയസ്സു മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും അതേപോലെ പെൺകുട്ടികൾക്കും അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ വിശദവിവരങ്ങൾ അയക്കാം. മിടുക്കികളും മിടുക്കന്മാരുമായ കുട്ടി പ്രതിഭകൾക്കായാണ് ഇങ്ങനെ ഒരു സുവ്വർണ്ണാവസരം ഒരുക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒറ്റക്കൊമ്പൻ.

എട്ടു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളായ പെൺകുട്ടികൾക്കും അതുപോലെതന്നെ 11 - 14 വയസ്സിനു മദ്ധ്യേ പ്രായമുള്ള പെൺകുട്ടികൾക്കും ഈ സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാൻ സാധ്യത തേടാം. 4 - 5 വയസ്സ് പ്രായമായ ആൺകുട്ടികൾക്കും അവസരമുണ്ട്. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് നിങ്ങളുടെ ബയോഡാറ്റയും എഡിറ്റ് ചെയ്യാത്ത രണ്ട് ഫുൾ സൈസ് ഫോട്ടോസും, സ്വയം പരിചയപ്പെടുത്തുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും ഒരുമിച്ച് അറ്റാച്ച് ചെയ്ത് താഴെ പറയുന്ന മെയിൽ ഐഡിയിലേക്ക് അയച്ചുകൊടുക്കൂ.

[email protected]

vachakam
vachakam
vachakam

Whatsapp no: 8089286220

ഷിബിൻ ഫ്രാൻസിസ് തിരക്കഥ എഴുതുന്ന ഈ സുരേഷ് ഗോപി ചിത്രത്തിലെ ഛായാഗ്രഹണം ഷാജി കുമാർ നിർവഹിക്കുമ്പോൾ സംഗീതസംവിധായകൻ ആകുന്നത് ഹർഷവർധൻ രാമേശ്വറാണ്. സുരേഷ് ഗോപിയുടെ കുറെ നാളുകൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആയിരിക്കും ഒറ്റക്കൊമ്പൻ എന്നാണ് ആരാധക പ്രതീക്ഷകൾ. ഇപ്പോൾ സുരേഷ് ഗോപി നിതിൻ രഞ്ജി പണിക്കർ കസബയ്ക്ക് ശേഷം എഴുതി, സംവിധാനം ചെയ്യുന്ന കാവൽ എന്ന ആക്ഷൻ ത്രില്ലർ പൂർത്തിയാക്കി, അതിന്റെ തീയേറ്റർ റിലീസിനായി കാത്തുനിൽക്കുകയാണ്. 

Summary: Casting call for Suresh Gopi starrer Ottakomban film. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam