ബോയ്‌ക്കോട്ട് കരീന ഖാൻ ട്വിറ്ററിൽ ട്രൻഡിങ്

JUNE 12, 2021, 9:49 PM

രാമായാണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീത ദ ഇൻകാർനേഷനി'ൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കത്തിനെതിരെ സംഘ് പരിവാർ. 

ബോയ്‌ക്കോട്ട് കരീന കപൂർ ഖാൻ എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രൻഡിങ്ങാണ്.കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചത്. വേഷം ചെയ്യാൻ നടി 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ വാർത്ത പങ്കുവച്ചാണ് സംഘ്പരിവാർ നടിക്കെതിരെ തിരിഞ്ഞത്.

സീതയായി അഭിനയിക്കാൻ ഹിന്ദുനടി മതി എന്നാണ് സംഘ്പരിവാറിന്റെ ആവശ്യം. നിരവധി പേരാണ് ഈയാവശ്യം ട്വിറ്ററിൽ ഉയർത്തിയത്. 

vachakam
vachakam
vachakam

സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ് കരീനയ്ക്ക് ചേരുകയെന്ന് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു. സീതയുടെ റോൾ അവർ അർഹിക്കുന്നില്ല, അതു കൊണ്ട് കരീനയെ ബഹിഷ്‌കരിക്കുന്നു എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത് എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തത്. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam