ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ 'ചേഞ്ച് മേക്കേഴ്‌സ്' അവാർഡുകളിൽ 'ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ' അവാർഡ് ബേസിൽ ജോസഫിന്.
നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്.
ഇതിനുപുറമെ 'മിന്നൽ മുരളി' എന്ന ചിത്രത്തിന് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡും ബേസിലിന് ലഭിച്ചിരുന്നു. ഏഷ്യ - പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.
അതേസമയം, ബേസിൽ ജോസഫ് നായകനാവുന്ന പുതിയ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' റിലീസിന് ഒരുങ്ങുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്