4 ഭാഷകളിൽ ഒരുമിച്ചു റിലീസ് ചെയ്യാൻ ബാബു ആന്റണി - ഒമർ ലുലു ടീമിന്റെ പവർസ്റ്റാർ!

JANUARY 28, 2021, 4:05 PM

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ആവേശമായിരുന്ന ആക്ഷന്‍ സൂപ്പര്‍ ഹീറോ ബാബു ആന്‍റണിയെ നായകനാക്കി ഒമർ‍ ലുലു ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ് 'പവർ സ്റ്റാ‍ർ'. ബാബു ആന്‍റണിയോടൊപ്പം ഈ മാസ് ചിത്രത്തിൽ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ വിശേഷം ഷെയർ ചെയ്തിരിക്കുന്നത്.

'പവർ സ്റ്റാർ' നാല് ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുമെന്ന് ഒമർ ലുലു അറിയിച്ചു. മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസായും തെല്ലുങ്കിലും തമിഴിലും ഡബ് മൂവിയായിട്ടാവും റിലീസ് ചെയുന്നത്. മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസ് ചെയുന്ന ആദ്യത്തെ ബഹുഭാഷാ ചലച്ചിത്രം ആകും 'പവർസ്റ്റാർ'. കന്നടയിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ കെ.ജി.ഫിന്‍റ മ്യൂസിക് ഡയറക്ടർ ബസ്‌റൂൾ രവി ആദ്യമായി മലയാള സിനിമയ്‌ക്ക് വേണ്ടി സംഗീതം നൽകുന്നതും 'പവര്‍സ്റ്റാറിലൂടെയാണ് എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്. 

vachakam
vachakam
vachakam

മലയാളത്തിൽ പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമർ ലുലു ആദ്യമായി ആക്ഷൻ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് 'പവർസ്റ്റാർ'. ബാബു ആന്‍റണിയെ നായകനാക്കി ആക്ഷൻ ത്രില്ലർ ഒരുക്കും എന്ന വാർത്ത ഒമര്‍ ലുലു പുറത്ത് വിട്ടതില്‍ പിന്നെ ആരാധകരെല്ലാം വന്‍ ആവേശത്തോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ന്യൂഡൽഹി, രാജാവിന്‍റെ മകൻ തുടങ്ങി എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ മലയാള സിനിമയുടെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫ് ആണ് പവർ സ്റ്റാർ എഴുതുന്നത്. രതീഷ്‌ ആനേടത്താണ് 'പവർസ്റ്റാർ' സിനിമയുടെ നിർമാതാവ്.

Summary: Action hero Babu Antony's Omar Lulu mass thriller project Power Star going to release in 4 languages.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam