ജെയിംസ് കാമറൂണിന്റെ അവതാര്‍ 2ന്റെ പ്രീമിയര്‍ ഷോയുടെ റിവ്യു തരംഗമാവുകയാണ്. ട്വിറ്ററില്‍ സിനിമയെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ലോകം കണ്ട ഏറ്റവും മികച്ച വിഎഫ്എക്സ് ചിത്രത്തിനാണ് സാക്ഷ്യം വഹിച്ചത് എന്നാണ് കമന്റുകള്‍.
13 വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം എത്തുമ്പോള്‍ സാങ്കേതികപരമായുള്ള മാറ്റങ്ങള്‍ സിനിമയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് ഈ അടുത്ത് പുറത്തിറങ്ങിയ ട്രെയ്്ലര്‍-ടീസറുകളില്‍ നിന്ന് വ്യക്തമാണ്.
'അതിശയകരമായ സിനിമ.അവതാറിനെക്കാളും മികച്ചതും വൈകാരികവുമായ ഈ ചിത്രിന്റെ ദൃശ്യഭംഗി അതിശയിപ്പിക്കുന്നതാണ്' എന്ന് അമേരിന്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എറിക് ഡേവിസ് പറഞ്ഞു.
ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുത്. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് 'അവതാര്‍ ദി വേ ഓഫ് വാ'ര്‍' റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അവതാറിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009ലാണ്.
After 13 years, James Cameron's long-awaited sequel #AvatarTheWayOfWater is finally set to arrive in cinemas next week.https://t.co/rgZ8yWC4Y7
— Buzz.ie (@buzzdotie) December 7, 2022
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്