ആഷിക് അബുവിന്റെ നാരദൻ ആരംഭിച്ചു; ടോവിനോയും അന്ന ബെന്നും ഒന്നിക്കും! 

JANUARY 25, 2021, 6:25 PM

'വൈറസ്' എന്ന സിനിമയ്ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'നാരദൻ'. ഉണ്ണി ആർ തിരക്കഥ രചിച്ച് മിന്നും താരം ടോവിനോ തോമസ്, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചലച്ചിത്രം നിർമ്മിക്കുന്നത് ഒപിഎം, ഡ്രീം മിൽ എന്നിവയുടെ ബാനറിൽ സന്തോഷ് കുരുവിളയും റിമ കല്ലിങ്കലും ആഷിക് അബുവും സംയുക്തമായി ചേർന്നാണ്. സിനിമാട്ടോഗ്രഫി ചെയ്യുന്നത് ജാഫർ സാദിഖാണ്. എഡിറ്റർ സൈജു ശ്രീധരൻ, സംഗീതസംവിധാനം ശേഖർ മേനോൻ എന്നിവർ കൈകാര്യം ചെയ്യുമ്പോൾ ഗോകുൽദാസാണ് ആർട്ട് വിഭാഗം നോക്കുന്നത്. വസ്ത്രാലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

സൂപ്പർഹിറ്റായ 'മായാനദി, വൈറസ്' എന്നീ സിനിമകൾക്ക് ശേഷം ആഷിഖ് അബുവും ടോവിനോയും ചേർന്നുള്ള മൂന്നാമത്തെ ചലച്ചിത്രമാണ് 'നാരദൻ'. അന്ന ബെൻ ഇതാദ്യമായാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ആഷിക് അബുവിന്റെ നിർമ്മാണത്തിൻ കീഴിൽ പുറത്തുവന്ന 'കുമ്പളങ്ങി നൈറ്റ്സി'ലൂടെയാണ് ആദ്യമായി അന്ന ബെൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം അന്ന ബെൻ നായികയായി വന്ന 'ഹെലൻ, കപ്പേള' എന്നീ സിനിമകൾ മികച്ച തിയറ്റർ വിജയം നേടിയിരുന്നു.  

ചരിത്ര സിനിമയായ 'വാരിയംകുന്നൻ' പൃഥ്വിരാജ് കുമാറിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാൻ തീരുമാനിച്ചത് സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾ ഇടയാക്കിയ നീക്കമായിരുന്നു. വാര്യംകുന്നൻ കുറച്ച് വൈകിയായിരിക്കും സംഭവിക്കുക. ഇതിനിടയിലാണ് 'നാരദൻ' ഷൂട്ട് ആഷിക് അബു തുടങ്ങാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം വൈക്കം മുഹമ്മദ് ബഷീറിന്റെ പിറന്നാൾ ദിവസം മറ്റൊരു സിനിമയും ആഷിക് അബു അനൗൺസ് ചെയ്തിരുന്നു. ബഷീറിന്റെ വിശ്വപ്രസിദ്ധ നോവലായ 'നീലവെളിച്ചം' ആഷിക് അബു സിനിമയാക്കാൻ പോവുകയാണ്. പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, റീമാ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

vachakam
vachakam
vachakam


Summary: Ashiq Abu directorial venture 'Naradan' shoot starts, film stars Tovino and Anna ben in lead.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam