ബിഗ് ബോസിലേക്ക്! വാര്‍ത്തകളോട് പ്രതികരിച്ച് വ്‌ളോഗര്‍ അര്‍ജുന്‍

JANUARY 27, 2021, 10:12 PM

ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ മത്സരാര്‍ത്ഥികളായി നിരവധി പേരുടെ പേരുകളാണ് ഉയര്‍ന്നു വരുന്നത്. സോഷ്യല്‍ മീഡിയോകളില്‍ ചര്‍ച്ചയായ വ്‌ളോഗര്‍ അര്‍ജുന്‍ സുന്ദരേശന്റെ പേരും ഇതിനിടയില്‍ ഉയര്‍ന്നു വന്നിരുന്നു.

യൂട്യൂബ് ചാനലിലൂടെ റോസ്റ്റിഗ് വീഡിയോകള്‍ നടത്തിയാണ് അര്‍ജുന്‍ സുന്ദരേശന്‍ ശ്രദ്ധ നേടിയത്. പ്രശസ്തിക്കൊപ്പം തന്നെ നിരവധി വിമര്‍ശനങ്ങളും അര്‍ജുനെതിരെ വന്നിരുന്നു. 

ഇപ്പോള്‍ ഈ പ്രചാരണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍. ഞാന്‍ ബിഗ് ബോസ് ഹൗസിലേക്ക് പോവുന്നില്ല. കാരണം നമുക്ക് സ്വന്തമായിട്ട് ഒരു സ്ഥലമുണ്ട്. ഇവിടെ പ്രേക്ഷകരുണ്ട്. ഇതൊക്കെ വിട്ട് അവിടെ പോയാല്‍ നമുക്ക് കിട്ടുന്ന സ്വാകാര്യത അവിടെ കിട്ടുമോ,. ചിലപ്പോള്‍ എന്നെ കുറച്ചു പേര്‍ കൂടി അറിഞ്ഞേക്കാം. പക്ഷെ ഞാന്‍ ഒരിക്കലും ഫിറ്റാവില്ല അവിടെ, അതെനിക്ക് നൂറ് ശതമാനം ഉറപ്പാണ്,’ അര്‍ജുന്‍ പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam