പദ്മയായി സുരഭി: ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

JANUARY 24, 2021, 10:50 PM

അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന പദ്മ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‌‍ പുറത്തിറങ്ങി. ക്യാരക്ടർ പോസ്റ്ററിലൂടെ സുരഭി ലക്ഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അനൂപ് മേനോന്‍. മഞ്ജു വാര്യരും, അനൂപ് മേനോനും ക്യാരക്ടർ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ നിര്‍മ്മാണ സംരഭത്തിന്റെ പ്രഖ്യാപനവും, സിനിമയുടെ പ്രഖ്യാപനവും അനൂപ് മേനോന്‍ ഒരുമിച്ചാണ് നടത്തിയിരുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ‘പത്മ’യില്‍ നായകന്‍ അനൂപ് മേനോന്‍ തന്നെയാണ്. കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെയാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam