മാസ്സ് ലുക്കിൽ മാസ്സ് ആകാൻ രജനി 

JANUARY 25, 2021, 7:48 PM

ചെന്നൈ: രജനി ആരാധകർ കാത്തിരുന്ന മാസ്സ് ചിത്രം 'അണ്ണാത്തെ' ഈ വർഷം തന്നെ റിലീസ് ചെയ്യും. ചിത്രം ദീപാവലി ദിവസം തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്‌. സൺ പിക്ചർസ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ശിവ സംവിധാനം ചെയ്യുന്ന ഫാമിലി-ആക്ഷൻ ഡ്രാമ  സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിക്കുന്നത്.രജനിക്കു പുറമെ മീന, നയൻ‌താര, ഖുശ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ അണിയറ പ്രവർത്തകരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചിത്രീകരണം താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam