ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഗൂഗിൾ കുട്ടപ്പൻ ആകുന്നു!

JANUARY 28, 2021, 8:41 PM

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ കെ.എസ്.രവികുമാറാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. ഗൂഗിൾ കുട്ടപ്പൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രവികുമാറിന്റെ അസോസിയേറ്റ്‌സായ ശബരിയും ശരവണനും ചേര്‍ന്നാകും ചിത്രം സംവിധാനം ചെയ്യുക.

ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ കെ.എസ്.രവികുമാര്‍ തന്നെയാണ് സുരാജ് വെഞ്ഞാറമൂട് ചെയ്ത അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് എന്നൊരു സവിശേഷതയുമുണ്ട്. ബിഗ് ബോസ്സ് സീസണ്‍ 3 മത്സരാര്‍ത്ഥി ദര്‍ശന്‍ സൗബിന്‍ ഷാഹിറിന്‍റെ കഥാപാത്രവും യോഗി ബാബു സൈജു കുറുപ്പിന്‍റെ കഥാപാത്രവും അവതരിപ്പിക്കുന്നു.

vachakam
vachakam
vachakam

2019 ലാണ് സൂരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തിയറ്ററുകളിലെത്തിലത്. വളരെ റിയലിസ്റ്റികായി കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം ആരംഭിക്കും.


vachakam
vachakam
vachakam

Summary: Malayalam superhit movie Android Kunjappan remade in Tamil as Google Kuttappan.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam