ഈ ലോകം നമുക്കൊന്നും ചേര്‍ന്നതല്ല ഖല്‍ബെ

JULY 24, 2021, 9:00 AM

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സ് കുമാരിയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പാളിച്ചകള്‍ മൂലം കഴിഞ്ഞ കുറെ ദിവസങ്ങളായി നരകയാതനകള്‍ അനുഭവിക്കുകയായിരുന്നു അനന്യ. ഇതില്‍ മനംനൊന്താണ് അനന്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വിയോഗം ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിന്റെ ഉള്ളില്‍ കടിച്ചമര്‍ത്തി അനന്യക്ക് യാത്രാമൊഴി നല്‍കുകയാണ് സുഹൃത്തുക്കള്‍.

vachakam
vachakam
vachakam

അനന്യയുടെ സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ എബി ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ആരുടെയും കണ്ണ് നനയിക്കുന്നതാണ്.

"മേക്കപ്പ് ഒക്കെ ചെയ്ത് ചമഞ്ഞു നടക്കാന്‍ ഇഷ്ടമാരുന്നു അവള്‍ക്ക്. ചമഞ്ഞൊരുങ്ങി നിറയെ പൂക്കള്‍ ഒക്കെ ആയി അവളുടെ ഇഷ്ടം പോലെ തന്നെ യാത്രയായി..

ഉള്ളു വിങ്ങി പൊട്ടിയാലും സന്തോഷത്തോടെ യാത്രയാകുന്നു നിന്നെ...

vachakam
vachakam
vachakam

ഈ ലോകം നമുക്കൊന്നും ചേര്‍ന്നതല്ല ഖല്‍ബെ...

വീണ്ണിലൊരു നക്ഷത്രമായി,

ലിംഗഭേദം ഇല്ലാത്തോരു ലോകത്ത് മാലാഖയായി വാഴുക.

ഇനി യുള്ള കൂട്ടായ്മ കാലം ദൂരെ നിന്നെ കാണുമ്പോ കൈ നീട്ടിയുള്ള നിന്റെ കെട്ടി പിടിത്തം എനിക്ക് മിസ്സ്‌ ചെയ്യും.

സന്തോഷം മുഴുവന്‍ കാണിച്ചുള്ള നിന്റെ ചിരി എനിക്ക് മിസ്സ്‌ ചെയ്യും.

കല പില വര്‍ത്താനം മിസ്സ്‌ ചെയ്യും. എന്നാലും

അത്രയേറെ സ്നേഹിച്ചതിനാല്‍ നിറഞ്ഞ മനസോടെ"

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam