അല്ലു അർജുന്റെ ആദ്യത്തെ പാൻ ഇന്ത്യൻ മൂവി പുഷ്പ ഓഗസ്റ്റിൽ!

JANUARY 28, 2021, 6:12 PM

അല്ലു അർജുൻ നായകനാകുന്ന ആദ്യ പാൻ ഇന്ത്യൻ ചലച്ചിത്രം പുഷ്പ വരുന്നു. 'അലോ വൈകുണ്ഠപുരംലോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ' ഓഗസ്റ്റ് 13ന് തിയറ്ററുകളിൽ എത്തും. ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്.

പുഷ്പരാജ് എന്ന കൊടും കുറ്റവാളിയുടെ വേഷമാണ്  അല്ലു അര്‍ജുന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  രശ്മിക മന്ദനയാണ് നായിക. പ്രകാശ് രാജ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. ചിത്രത്തിന്റെ നിർമാണം മൈത്രി മൂവി മേക്കേഴ്‌സാണ്.

vachakam
vachakam
vachakam

തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ വേറിട്ട വേഷം ചെയ്ത  രംഗസ്ഥലത്തിന് ശേഷം സുകുമാർ - മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് 'പുഷ്പ'. അല്ലു അര്‍ജുന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും 'പുഷ്പ' എന്നാണ് ടോളിവുഡിലെ ചര്‍ച്ചാവിഷയം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അർജുൻ ചിത്രം കൂടിയാകും പുഷ്പ.

Summary: Stylish star Allu Arjun's first pan indian bilingual movie Pushpa is lal set to release in August 13.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam