ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ റെക്കോര്‍ഡ് തിരുത്തിയതിനെ കുറിച്ച് ആലിയ ഭട്ട് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം ഏറ്റവും പെട്ടെന്ന് 100 കോടി സ്വന്തമാക്കിയ ഹിന്ദി സിനിമ എന്ന നേട്ടത്തിലെത്തിയിരുന്നു.
'ബ്രഹ്‍മാസ്‍ത്ര'യെ മറികടന്നായിരുന്നു ഷാരൂഖ് ഖാൻ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇങ്ങനെ ഏത് സിനിമയായാലും മറ്റൊരു ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടക്കേണ്ടതാണെന്നും അതില്‍ സന്തോഷവതിയാണെന്നുമായിരുന്നു ആലിയയുടെ മറുപടി.
'പഠാനെ' പോലുള്ള ഒരു വലിയ സിനിമ ബ്ലോക്സ്ബസ്റ്റര്‍ അല്ല വമ്പൻ വിജയം ആണ്. ഇത്തരമൊരു വിജയത്തില്‍ നമ്മള്‍ നന്ദിയുള്ളവരാകേണ്ടതുണ്ടെന്നും താരം പ്രതികരിച്ചു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രമാണ് 'പഠാൻ'. വമ്പൻ വിജയത്തിലേക്ക് ഷാരൂഖ് ഖാൻ ചിത്രം കുതിക്കുന്നുവെന്നാണ് 'പഠാന്' ഇപ്പോഴുമുള്ള തിരക്ക് തെളിയിക്കുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്