‘പുഴ മുതല്‍ പുഴ വരെ’ സീരിയല്‍ പോലെ ആവരുത് 

APRIL 16, 2021, 3:33 PM

അലി അക്ബർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.  ട്രയ്‌ലർ കണ്ട പ്രേക്ഷകൻ ചിത്രം സീരിയൽ പോലെ ആവരുതെന്ന് അലി അക്ബറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അലി അക്ബറിന്റെ തന്നെ സീനിയർ മാൻഡ്രേക്ക് എന്ന ചിത്രം തീരെ ക്വാളിറ്റിയില്ലാത്ത സീരിയൽ പോലെയായിരുന്നു. അത് പോലെ ആവാതിരിക്കട്ടെ ഈ സിനിമ എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്.

ജൂനിയർ മാൻഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സീനിയർ മാൻഡ്രേക്ക്. 2010ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അലി അക്ബർ തന്നെയായിരുന്നു. എന്നാൽ സീനിയർ മാൻഡ്രേക്കിന് ക്വാളിറ്റി കുറയാൻ കാരണം തനിക്ക് അതിൽ വലിയ റോൾ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബർ മറുപടി കൊടുത്തത്.

1921 പുഴ മുതൽ പുഴ വരെയുടെ ആദ്യ ഷെഡ്യൂൾ വയനാട്ടിലായിരുന്നു നടന്നത്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുകയുള്ളു. വയനാട്ടിൽ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാർക്കും അലി അക്ബർ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 30 ദിവസം നീണ്ടതായിരുന്നു വയനാട്ടിലെ ആദ്യ ഷെഡ്യൂൾ. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam