21 കിലോമീറ്റര്‍ ട്രെഡ്മില്ലില്‍ നടന്ന്  അക്ഷയ് കുമാര്‍

JANUARY 26, 2021, 10:49 PM

 മിഷന്‍ പാനി വാട്ടര്‍ത്തോണില്‍ 21 കിലോമീറ്റര്‍ ട്രെഡ്മില്ലില്‍ നടന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ദൂരസ്ഥലങ്ങളില്‍ നിന്ന് കുടിവെള്ളം കൊണ്ടുവരുന്ന സ്ത്രീകളുടെ അവസ്ഥ മനസിലാക്കാനാണ് ഇത്ര ദൂരം ട്രെഡ്മില്ലില്‍ നടന്നതെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. 

പരിപാടിയില്‍ വെള്ളം സംരക്ഷിക്കാനുള്ള മൂന്ന് മാര്‍ഗങ്ങളെ കുറിച്ചും അക്ഷയ് കുമാര്‍ സംസാരിച്ചു. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഗ്ലാസില്‍ പകുതി വെള്ളം മാത്രം നല്‍കുക. അവര്‍ക്ക് വെള്ളം കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ ചോദിക്കാമല്ലോ. ടോയിലറ്റുകളില്‍ ചെറിയ പൈപ്പ് ഉപയോഗിക്കുക. വീട്ടില്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സെന്‍സര്‍ ടാപ്പുകള്‍ ഉപയോഗിക്കുക എന്നിവയാണ് അക്ഷയ് കുമാര്‍ പറഞ്ഞ മാര്‍ങ്ങള്‍.

മാരിത്തോണ്‍ നടത്തുമ്പോള്‍ ഇടയ്ക്കിടെ വെള്ളം ലഭിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അധ്വാനിക്കുന്ന സ്ത്രീകളുടെ അവസ്ഥ നമ്മള്‍ മനസിലാക്കാന്‍ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam