സിനിമ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക് 

NOVEMBER 21, 2020, 1:04 PM

'വലിമൈ'  എന്ന ചിത്രത്തിന്റെ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ നടൻ അജിത്തിന് പരിക്ക്. ഇതേത്തുടർന്ന് ഹൈദരാബാദിൽ വെച്ച് നടക്കുന്ന സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു. 

കൊവിഡ്  രൂക്ഷമായ സാഹചര്യത്തിൽ നിർത്തിവെച്ച സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. സിനിമയുടെ ചിത്രീകരണം ഒരുമാസത്തിന് ശേഷം വീണ്ടും പുനരാരംഭിക്കുമെന്നാണ് സൂചന. 

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമ്മിക്കുന്നത്. 'നേർക്കൊണ്ട പാർവെ' എന്ന ചിത്രത്തിന് ശേഷം അജിത്തും വിനോദും ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'വലിമൈ'. 

vachakam
vachakam
vachakam

English summary : Ajith kumar injured during film shooting 

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS