അജിത്തിന്റെ തുനിവിലും വിജയ് ചിത്രം വാരിസിലേക്കും നായികയായി സായ് പല്ലവിയെ പരിഗണിച്ചിരുന്നതായും നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ അല്ലാത്തതിനാൽ താരം പിൻമാറിയെന്നുമുള്ള വാർത്തകൾ തമിഴകത്ത് പ്രചരിച്ചിരുന്നു.
എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ മാത്രമാണെന്ന് സായ് പല്ലവി പറയുന്നു.
ഇത്തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളൊക്കെ അറിയാറുണ്ടെങ്കിലും എല്ലാ വാർത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടെടുത്തതിനാലാണ് ആ സമയത്ത് സംസാരിക്കാത്തതെന്നും സായ് പല്ലവി വ്യക്തമാക്കി ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് സായി പല്ലവി കാര്യങ്ങൾ വ്യക്തമാക്കിയത്.
മേയ്ക്ക് അപ്പ് ഇല്ലാതെ അഭിനയിക്കുന്നതിനുള്ള കാരണവും സായ് പല്ലവി തുറന്ന് പറഞ്ഞു. മേയ്ക്ക് അപ്പ് ഇല്ലാത്തതാണ് ആത്മവിശ്വാസം തരുന്നത്. മേയ്ക്ക് അപ്പില്‍ ആത്മവിശ്വാസമുള്ളവര്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല. '
എന്നാൽകഥാപാത്രത്തിന് പ്രത്യേക തരത്തിലുള്ള മേയ്ക്ക് അപ്പോ വസ്ത്രധാരണമോ ആവശ്യമില്ല. നന്നായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്യപ്പെടുന്ന കഥാപാത്രങ്ങളെ അവ തന്നെ വേറെ ഒരു തലത്തിലെത്തിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സായ് പല്ലവി പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്