അജയ് വാസുദേവിന്റെ ത്രില്ലർ ചിത്രം വരുന്നു; ആസിഫ് അലിയും സുരാജും മുഖ്യവേഷത്തിൽ!

JANUARY 27, 2021, 3:40 PM

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി 2020ല്‍ ബ്ലോക്ക്ബസ്റ്റർ വിജയമായ മലയാളം മാസ്സ്മസാല ചിത്രം ഷൈലോക്കിന് ശേഷം സംവിധായകന്‍ അജയ് വാസുദേവ് ഒരു ത്രില്ലര്‍ ചിത്രവുമായി വരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ കഴിഞ്ഞ മൂന്ന് ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അജയ് വാസുദേവിന്‍റെ പുതിയ ചിത്രത്തില്‍ ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യമായാണ് മമ്മൂട്ടി ഇല്ലാതെ അജയ് വാസുദേവ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ രണ്ട് സിനിമയിലും (രാജാധിരാജ, മാസ്റ്റർപീസ്) നായകൻ മമ്മൂട്ടി ആയിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നത് ആരാധകർക്ക് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കോമഡി വേഷങ്ങളില്‍ നിന്നും നായകതുല്യ വേഷങ്ങളിലേക്കെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന്‍റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമ ഓണ്‍ലൈണ്‍ പ്ലാറ്റ്ഫോമില്‍ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. കൂടാതെ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' എന്ന ചിത്രത്തിന്‍റെ ടീസറും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

vachakam
vachakam
vachakam

ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന അജയ് വാസുദേവിന്റെ ഈ ത്രില്ലർ ചിത്രത്തിന്‍റെ പൂജ കൊച്ചിയിൽ അരങ്ങേറി. താരനിര്‍ണ്ണയം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിലും അണിയറ വിവരങ്ങളും വരും ദിവസങ്ങളില്‍ അറിയാൻ സാധിക്കും.

Summary: Director Ajay Vasudev changing the track and comes with a thriller starring Asif Ali and Suraj Venjaramood in the lead roles. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam