കെജിഫിന്റെ ഗംഭീര വിജയത്തിനിപ്പുറം യാഷ് ഒന്നിക്കുന്ന സംവിധായകൻ ആരായിരിക്കുമെന്ന ചർച്ച കുറേനാളായി സജീവമാണ്.
ആഗോളതലത്തില്‍ 1100 കോടി നേടിയ 'കെജിഎഫി 2' അടുത്ത മാസം റിലീസിന്റെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ നടൻ ഒപ്പുവച്ച പ്രോജക്ട് ഏതാണെന്നറിയാനാണ് ആരാധകർക്ക് ആകാംക്ഷ. ഏപ്രില്‍ 14ന് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോർട്ട്. 'യാഷ് 19' എന്നാണ് ചിത്രത്തെ ആരാധകർ വിളിക്കുന്നത്.
ശങ്കര്‍, നർത്തൻ തുടങ്ങിയ സംവിധായകരുടെ പേരുകൾ ആണ് പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. എന്നാല്‍ ശിവ രാജ്കുമാറിനൊപ്പം ഒരു സിനിമയിലാണ് നർത്തൻ അടുത്തതായി ഒരുക്കുന്നതെന്ന് ഏതാണ്ട് ഉറപ്പാണ്.
ശങ്കർ രാംചരണ്‍ ചിത്രം 'ഗെയിം ചെയ്ഞ്ചറി'ന്റെ തിരക്കുകളിലും. ഇന്ത്യൻ 2ന്‍റെ ജോലികളും അദ്ദേഹത്തിന് ബാക്കിയുണ്ട്. അതിനാല്‍ ഈ പേരുകളില്‍ സ്ഥിരീകരണം ഇല്ല.
അതേസമയം യാഷിന്‍റെ അടുത്ത ചിത്രത്തിൽ സംവിധായകന്റെ കുപ്പായവും അദ്ദേഹം അണിയുമെന്നാണ് കന്നഡ സിനിമ രംഗത്തെ സംസാരം. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലായിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്നും സൂചനയുണ്ട്. മകൾ അയ്‌റയുടെ പേരിലാണ് യാഷിന്‍റെ പ്രൊഡക്ഷൻ ഹൗസ്. യാഷ് 19ന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്