നടിയെ ആക്രമിച്ച കേസ്: കൂറുമാറിയവർക്കെതിരെ ഡബ്ല്യു.സി.സി

SEPTEMBER 19, 2020, 12:11 PM

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ധിഖും ഭാമയും കൂറുമാറിയതിൽ ഡബ്ല്യു.സി.സി അംഗങ്ങൾ രൂക്ഷ വിമർശനവുമായി രംഗത്ത്. ഫേസ്ബുക്കിലൂടെ രേവതിയും റിമ കല്ലിങ്കലും രമ്യനമ്പീശനുമാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കൂടെ നിൽക്കേണ്ട സാഹചര്യത്തിൽ സഹപ്രവർത്തകർ തന്നെ പ്രത്യേകിച്ച് സ്ത്രീ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് അവർ ഫേസ്ബുക്കിലൂടെ പറഞ്ഞത്. കേസിൽ മുമ്പേ ഇടവേള ബാബുവും ബിന്ദുപണിക്കറും കൂറുമാറിയിരുന്നു.

രേവതി ഫേസ്ബുക്ക് പോസ്റ്റ്.

vachakam
vachakam
vachakam

സിദ്ധിഖ് എന്തുകൊണ്ടാണ് ഇങ്ങൻെ ചെയ്തതെന്ന് മനസ്സിലാക്കാം. പക്ഷേ ഭാമ? ഒരു സുഹൃത്തായിട്ടും സംഭവ ശേഷം പോലീസിനോട് പറഞ്ഞ കാര്യങ്ങൾ അവർ നിഷേധിക്കുകയാണ്. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും നീതിക്കായി പൊരുതുകയാണ്. അവർക്ക് സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസ്സിലാക്കുന്നില്ല. അവളോടൊപ്പം ഉണ്ടായിരുന്നവർ ഇപ്പോഴും അവളോടൊപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

റിമ കല്ലിങ്കൽ ഫേസ്ബുക്ക് പോസ്റ്റ്

vachakam
vachakam
vachakam

ലജ്ഞാകരം, അതിജീവിച്ചവൾക്കൊപ്പം നിന്ന സഹപ്രവർത്തക, അവസാന നിമിഷം കൂറുമാറിയത് ഏറെ വേദനിപ്പിക്കുന്നു, അവർക്ക് അവരുടെ സഹായം ഏറ്റവും അധികം വേണ്ട സമയത്താണ് ഇത്. ചില അർത്ഥങ്ങളിൽ നോക്കിയാൽ ഈ ഇൻഡസ്ട്രിയുടെ സമവാക്യത്തിൽ ഒരു സ്ഥാനവും ലഭിക്കാത്ത, കൂറുമാറിയ സ്ത്രീകളും ഒരു തരത്തിൽ ഇരയാണ്. എങ്കിൽപോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നു. ഇടവേള ബാബു, ബിന്ദുപണിക്കർ, സിദ്ധിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്. ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കിൽ തീർത്തും ലജ്ജാകരമാണ്.

രമ്യ നമ്പീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

സത്യം വേദനിപ്പിക്കും... എന്നാൽ വിശ്വാസ വഞ്ചനയോ... നിങ്ങൾക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങൾ കരുതുന്നവർ പെട്ടെന്ന് നിറം മാറിയാൽ അത് ആഴത്തിൽ വേദനിപ്പിക്കും. കേസുകളിൽ സാക്ഷികൾ കൂറുമാറുന്നതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കിൽ അവരെ എങ്ങനെയാണ് വഞ്ചിക്കാൻ സാധിക്കുക, നീതിക്കായുള്ള പോരാട്ടം തുടരും. അവസാനം സത്യം വിജയിക്കും.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS