എടാ റാസ്കൽ എന്ന് അച്ഛച്ചൻ എന്നെ വിളിക്കും, അച്ഛച്ചന്റെ ഓർമ്മയിൽ അഭിമന്യു ഷമ്മി തിലകൻ

JANUARY 23, 2021, 5:15 PM

നടൻ തിലകന്റെ ഓർമ്മകൾ പങ്കുവെച്ച് അദ്ദേഹത്തിന്റെ കൊച്ചുമകൻ അഭിമന്യു ഷമ്മി തിലകൻ. മലയാളത്തിലെ പ്രമുഖ വനിതാ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് അഭിമന്യു അച്ഛച്ചനെ ഓർത്തെടുക്കുന്നത്. 

തിലകന് ഏറ്റവും ഇഷ്ടം തന്നോടായിരുന്നുവെന്നും കുസൃതി കാണിക്കുമ്പോൾ ‘എടാ റാസ്കൽ’ എന്ന് വിളിക്കുമായിരുന്നു എന്നും അഭിമന്യൂ പറയുന്നു. അച്ഛച്ചന്റെ ഓർമ്മകൾ നിരവധിയുണ്ട്. ആദ്യത്തെ കൊച്ചുമകൻ ആണ് ഞാൻ. ഏറ്റവും ഇഷ്ടം എന്നോടായിരുന്നു. കുട്ടിക്കാലത്ത് അച്ഛച്ചന്റെ ഫ്ലാറ്റിലിരുന്ന് എന്തെങ്കിലും കുസൃതി കാണിച്ചാൽ ‘എടാ റാസ്കൽ’ എന്ന് വിളിക്കുമായിരുന്നു.

vachakam
vachakam
vachakam

അച്ഛച്ചൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കിലുക്കത്തിലേതാണെന്നും, അഭിമന്യു പറഞ്ഞു. ഉസ്താദ് ഹോട്ടൽ, മൂക്കില്ല രാജ്യത്ത്, ഗോഡ്ഫാദർ എന്നിങ്ങനെയുള്ള സിനിമകളും ഇഷ്ടമാണെന്ന് അഭിമന്യു പറയുന്നു. സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമാണെന്നും എന്നാൽ അമ്മയ്ക്ക് അതിൽ പേടിയുണ്ടെന്നും അഭിമന്യു പറയുന്നത്. എന്നാൽ പിതാവ് ഷമ്മി തിലകന് താൻ അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്നും അഭിമന്യു കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam