ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ ക്രിസ്മസിനെത്തില്ല 

SEPTEMBER 26, 2021, 6:33 PM

ഓസ്‌കർ അവാർഡ് നേടിയ ടോം ക്രൂയിസ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ ബോളിവുഡ് റീമേക്കായ ലാൽ സിംഗ് ഛദ്ദയുടെ റിലീസ് നീട്ടി. ആമിർ ഖാൻ നായകനാകുന്ന ഹിന്ദി ചിത്രം നേരത്തേ ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

ഒക്ടോബർ 22 മുതൽ സിനിമാതിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും സിനിമ ഡിസംബറിൽ പ്രദർശനത്തിന് എത്തില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

കൊവിഡ് കാലത്ത് സിനിമയുടെ നിർമാണപ്രവർത്തനങ്ങളും വൈകിയതിനാൽ ലാൽ സിംഗ് ഛദ്ദ 2022 ഫെബ്രുവരിയിൽ വാലന്റൈൻസ് ഡേ റിലീസായി പുറത്തിറങ്ങുമെന്നാണ് പുതിയ പ്രഖ്യാപനം.

vachakam
vachakam
vachakam

അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂർ ആണ് നായിക. ആമിർ ഖാൻ പ്രൊഡക്ഷൻസ്, വയാകോം 18 സ്റ്റുഡിയോസ്, പാരമൗണ്ട് പിക്‌ചേഴ്സ് എന്നിവർ ചേർന്നാണ് കോമഡി ഡ്രാമ ചിത്രം നിർമിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam