തമിഴ് ചിത്രം ഗുണയുടെ റീറിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പകർപ്പവകാശ ലംഘനം ആരോപിച്ചുള്ള ഹർജിയിലാണ് നടപടി.
പ്രൊഡക്ഷൻ കമ്പനികളായ പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. എസ് ഘനശ്യാം ഹേംദേവ് നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ഇടക്കാല ഉത്തരവ് അനുവദിച്ചത്.
ജൂലൈ 22നകം ഇതില്‍ പ്രതികരണം അറിയിക്കാന്‍ പിരമിഡ്, എവര്‍ഗ്രീന്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സന്താനഭാരതിയുടെ സംവിധാനത്തില്‍ 1991ല്‍ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങിയ സമയത്താണ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്. പിരിമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാന്‍ ഏറ്റെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്